താടി വച്ചതിന്റെ പേരിൽ നവംബറിൽ പൊലീസിൽ നിന്ന് സസ്‌പെൻഡ് ചെയ്യപ്പെട്ട മുഹമ്മദ് ഫർമാനാണ് കോടതിയെ സമീപിച്ചത്. ഭരണഘടനയിലെ 25-)0 വകുപ്പ് പ്രകാരം അവകാശമുണ്ടെന്നായിരുന്നു പരാതിക്കാരന്‍റെ വാദം. എന്നാല്‍ ഇത് അംഗീകരിക്കാനാവില്ലെന്നാണ് ജസ്റ്റിസ് രാജേഷ് സിങ് ചൗഹാൻ അധ്യക്ഷനായ ബഞ്ച് വ്യക്തമാക്കിയത്.